- എംടിയുമൊത്ത് ഒരു സിനിമ ചെയ്യുക എന്നത് മലയാളസിനിമയിലെ ഒട്ടുമിക്ക സംവിധായകരുടെയും നടിനടന്മാരുടെയും അഗ്രഹമാണ്.പ്രിയന് മലയാളത്തിലും ഇപ്പോ കുറെ വര്‍ഷങ്ങളായി ബോളിബുഡ്ഡിലും വെന്നികൊടി പാറിക്കുമ്പോള്‍ പ്രിയന് എന്നും മനസില്‍ കൊണ്ട് നടന്ന ഒരു അഗ്രഹമായിരുന്നു എം.ടിയൊടൊത്ത് ഒരു സിനിമ.പണ്ട് കാലാപാനി എന്ന സിനിമ പ്രിയന് എടുക്കുമ്പോള്‍ പ്രിയന് ലാലിനെ നായകനാക്കി മാണിക്യകല്ല് എന്നൊരു ചിത്രം എംടിയുടെ രചനയില്ഒരുക്കുന്നതായി കേട്ടിരുന്നു.എന്നാല്‍ എന്തു കൊണ്ടോ ആ സിനിമ അന്ന് നടന്നില്ല.അതിനുശേഷം ഹിന്ദി സിനിമയില്‍ കൂടുതല്‍ സജീവമായ പ്രിയന് വളരെ കുറച്ചു ചിത്രങ്ങളാണ് മലയാളത്തില്‍ ചെയ്യാന്‍ സാധിച്ചത്.പ്രിയന്റെ ഈ എം.ടി ലാല്‍ സിനിമ ലാലിന്റെ അടുത്ത വര്‍ഷത്തെ പ്രൊജ്ടുകളില് ഒന്നായിരിക്കും.
- ലാലും ജയറാമും ജോഷി ചിത്രത്തില്‍
ലാലിനോത്ത് ജയറാം വീണ്ടും ഒത്തു ചേരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയന് സംവിധാനം ചെയ്ത അദ്വൈതം എന്ന ചിത്രത്തിലാണ് ഇവര്‍ അവസാനമായി ഒന്നിച്ചത്.ജോഷിയുടെ പുതിയ ചിത്രമായ ചെഗുവേരയിലാണ് ഇവര്‍ വീണ്ടും ഒത്തു ചേരുന്നത് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ലാലിന്റെ കൂട്ടുകാരന് അബ്ദുള്ളയുടെ വേഷമാണ് ജയറാമിന് ഈ ചിത്രത്തില്‍ . എ.കെ .സാജന്റെ രചനയില്‍ ശശി അയ്യഞ്ചിറ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും.സായകുമാറും സിദ്ദിക്കും ലാലിന്റെ കൂട്ടുകാരായി ഈ ചിത്രത്തില്‍ വേഷമിടുന്നു.
- കാര്‍ഗില്‍
കീര്‍ത്തി ചക്ര എന്ന് സൂപ്പര്‍ ഹിറ്റിനു ശേഷം മേജര്‍ രവി വീണ്ടും ഒരു പട്ടാളകഥയുമായി വരുന്നു.കാര്‍ഗില്‍ എന്നു പേരിട്ടിരിക്കുന്ന സിനിമ ലാലിന്റെഅഭിനയ ജിവിതത്തിലെ ഏറ്റവും സാഹസികമായ രംഗങ്ങള്‍ കോര്ത്തിണക്കിയഒരു ചിത്രമായിരിക്കും.ചിത്രത്തിന്റെ ഏറിയ പങ്കും കാര്ഗിലായിരിക്കും ചിത്രികരിക്കുക.ദാമദര് സിനിമയുടെ ബാനറില്‍ സന്തോഷ് ദാമദര് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടാനിയാ സിംഗാണ് നായിക.സിദ്ദിക്ക് ബിജുമേനോന് കൊച്ചിന് ഹനീഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.ലോകനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന കാര്ഗിലിലിന്റെ ചിത്രികരണം ഈ മാസം13 തീയതി ആരംഭിക്കുന്നു..ലാലിന്റെ ഓണചിത്രമായിരിക്കും ഇത്.
- ലാലിന് ആശ്വാസമായി ചിന്താവിഷയം.
ചെയ്യുന്ന എതൊരു സിനിമയും സൂപ്പര്ഹിറ്റാക്കാനുള്ളസത്യന് അന്തിക്കാടിന്റെ കഴിവ് ഏറെ പ്രശംസനീയംതന്നെയാണ്.ഇന്നത്തെ ചിന്താവിഷയം സമീപകാലത്തിറങ്ങിയ ഏറ്റവും നല്ല കുടുംബ ചിത്രം എന്ന ബഹുമതി നേടി വന്‍ വിജയമായി കഴിഞ്ഞിരിക്കുന്നു.ലാല്‍-മീരജാസ്മിന് കൂട്ടുകെട്ടിന്റെ മത്സരിച്ചുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ ചിത്രത്തിന് വന്‍ അഭിപ്രായമാണ് നേടികൊടുത്തത്.സമിപകാലത്തിറങ്ങിയ ലാല്‍ ചിത്രങ്ങളുടെ പരാജയം വലിയ വിജയത്തോടെ മാറുമെന്നു പ്രതീക്ഷിക്കാം
- മാടമ്പി ചിത്രികരണം പുരോഗമിക്കുന്നു.
ഒറ്റപാലത്തെ വരിക്കാശേരിമന ലാലെന്ന അഭിനയ പ്രതിഭയുടെ കാച്ചികുറുക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് ജന്മം നല്‍കിയത് .ദേവാസുരത്തിലെ മംഗലശ്ശേരി നീലകണഠന്‍ മുതല്‍ അങ്ങ് നോക്കിയാല്‍ പൂമള്ളി ഇന്ദു ചൂഡനും ആറാംതമ്പുരാനിലെ ജഗനാഥനും ഭരതത്തിലെ കലൂര്‍ ഗോപിനാഥനും കുഞ്ഞൂട്ടനും ഒക്കെ ഈ തറവാട്ട് മുറ്റത്ത് ജീവിച്ച കഥാപാത്രങ്ങളാണ് .ലാലിന്റെ ഇരുപത്തഞ്ചിലധികം ചിത്രങ്ങള്‍ ഇവിടെ ചിത്രികരിക്കുകയുണ്ടായി.ഇപ്പോ ചിതികരണം നടന്നു കൊണ്ടിരിക്കുന്ന മാടമ്പി പ്രശസ്ത തിരക്കഥാകൃത്ത് ബി.ഉണ്ണികൃഷണന്റെ ആദ്യ സംവിധാനസംഭരഭമാണ്.തിരുവിതാകൂറിലെ ജന്മി പുത്തന്‍പുരക്കല്‍ ഗോപാലപിള്ളയായി ലാല്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ കാവ്യയാണ് നായിക.മുമ്പ് ഒന്നാമന്,വടക്കുനാഥന് തുടങ്ങിയ ചിത്രങ്ങളില്‍ കാവ്യ ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ലാലിന്റെ നായികയായികാവ്യ എത്തുന്ന ആദ്യ സിനിമയായിരിക്കും ഇത്.ദേവാസുരത്തിലെ വാര്യരെ പോലെ ഒരു ശക്തമായ കഥാപാത്രമായി ഇന്നസ്ന്റും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജൂലായ്13ന് ഈ ചിത്രം റീലിസിനെത്തും.
- ലാലിന്റെ കഥയില്‍ സ്വപനമാളിക
കെ.എസ്.ദേവരാജന്‍ സംവിധാനം ചെയ്യുന്ന സ്വപനമാളികയുടെ തിരക്ഥാകൃത്ത് എസ്.സുരേഷ് ബാബുവാണ്.എലീന നായികയാകുന്ന ഈ ചിത്രത്തില്‍ ഇന്നസ്ന്റ്,ബാബുനമ്പൂതിരി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു.
ഉദയനാണ് താരം എന്ന് സൂപ്പര്‍ഹിറ്റ് സിനിമക്കു ശേഷം ലാല്‍-റോഷനും ഒന്നിക്കുന്ന ചിത്രമാണ് കാസിനോവ.സഞ്ജയ് ബോബി രചന നിരവ്വഹിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമ്മായും മലേഷ്യയില്‍ വച്ചായിരിക്കും ചിത്രികരിക്കുക.
- ദാസനും വിജയനും വീണ്ടും എത്തുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്നു ഭാഗങ്ങളായി വന്ന നമ്മേ ഏറെ ചിരിപ്പിച്ച ആ ദാസനും വിജയനും വീണ്ടും എത്തുന്നു ശ്രിനിവാസന്റെ രചനയില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെയും സംവിധായകന് റോഷന് ആകുമെന്നാണ് സൂചന
- ലാല്‍ ജോസിന്റെ കസിന്
പൃഥിരാജ് ലാലിനൊപ്പം വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നചിത്രമാണ് കസിന്. പൃഥിരാജിന്റെ കസിന്റെ വേഷമാണ് ഈ ചിത്രത്തില്‍ ലാലിന്.മലയാളസിനിമയുടെ മഹാരാജാവും യുവരാജാവും ഒത്തു ചേരുമ്പോള്‍ അത് മലയാളത്തിലെ ഒരു നല്ല ട്രെന്റായിരിക്കും .
- ഹലോ മായാവി
ട്വന്റി ട്വന്റി എന്ന ചിത്രത്തിനുശേഷം ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് ഹലോമായാവി.ഇരുട്ടടി വീരനായ മായാവിയും ഹലോയിലെ കള്ളുകുടിയനായ വക്കീലും ഒന്നിക്കുമ്പോള്‍ അത് ഏറെ ചിരി പകരും എന്നകാര്യത്തില്‍ സംശയമില്ല.ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ റാഫിമെക്കാര്‍ട്ടിന്റെ ആയിരിക്കും.
- സിബിയും ലോഹിയും ഒന്നിക്കുന്നു
വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ സുപ്പര്‍ഹിറ്റ് സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്നു.ഭരതം,കമലദളം ഹിസ് ഹൈനസ് അബ്ദുള്ള ധനം ദശരഥം,കീരിടം,ചെങ്കോല്‍ തുടങ്ങിയ വന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ച ലോഹിതദാസ് സിബിയുമായി ലാലിനുവേണ്ടി ഒത്തു ചേരുന്നത് അടുത്തവര്‍ഷമായിരിക്കും.അതിനുമുമ്പെ ലോഹിതദാസിന്റെ ലാല്‍ ചിത്രമായ ഭീഷ്മറിന്റെ ചിത്രികരണം പൂര്‍ത്തിയാകും.
- കമലിന്റെ ശ്രിനി-ലാല്‍ ചിത്രം
അയ്യാള് കഥയെഴുതുകയാണ് എന്ന ചിത്രത്തിനുശേഷം ശ്രിനിയുടെ രചനയില്‍ ഒരുക്കുന്ന സിനിമയില്‍ ലാല്‍ നായകനാകുന്നു.ശ്രിനിവാസന് വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഹൌളി പൊട്ടൂരായിരിക്കും ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ലാലേട്ടനൊപ്പം
- മണിചിത്രത്താഴ്,സുഖമോ ദേവി, ഉള്ളടക്കം,വര്‍ണപകിട്ട് എന്നി ചിത്രങ്ങളില്‍ ലാല്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ പേര് സണ്ണി എന്നായിരുന്നു.ക്രിസ്ത്യന്‍ പേര് സ്വകരിച്ചതിലുള്ള ഈ സെലക്ഷന് ഈ നാലു ചിത്രങ്ങളും വന്‍ വിജയമായിരുന്നു.
- പ്രേമനസീറിനോപ്പം ലാല്‍ അഭിനയിച്ച അവസാന ചിത്രം ലാല്‍ അമേരിക്കയില്‍ ആണ് പൂര്‍ണമായും വിദേശത്തു വച്ചു ചിത്രികരിച്ച ഏക-സത്യന് ലാല്‍ ചിത്രവും ഇതാണ് കൊച്ചിന് ഹനീഫയുടെതായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ.നസീറിന്റെ അവസാന ചിത്രമായിരുന്നു ഇത്.
- കൊട്ടാരകര അഭിനയിച്ച അവസാന ചിത്രം കമലിന്റെ ആദ്യചിത്രമായ മിഴിനീര്പൂവുകളാണ് ലാലും ലിസിയുമായീരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്.
- കൊടിയേറ്റം ഗോപി സംവിധാനം ചെയ്യത ഉതസവപിറ്റേന്ന് എന്ന ചിത്രത്തില്‍ ലാല്‍ അഭിനയിക്കുകയുണ്ടായി
- മണിരതനത്തിന്റെ ആദ്യ ചിത്രം ഉണരു എന്ന മലയാള സിനിമയാണ് ലാലായിരുന്നു
ഈ ചിത്രത്തിലെ നായകന്
തുടരും
7 comments:
അനൂപ് മാഷേ...
മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നു രക്ഷിയ്ക്കാന്‍ നല്ല സിനിമകള്‍ ഉണ്ടാകേണ്ടിയിരിയ്ക്കുന്നു. പ്രതീക്ഷയോടെ കാത്തിരിയ്ക്കാം. ഇതില്‍ എത്ര പ്രോജക്റ്റുകള്‍ പുറത്തു വരുമെന്ന് ആര്‍ക്കറിയാം...
വളരെ നല്ല പോസ്റ്റിങ്.
ലാലേട്ടന്റെ ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു.
അനൂപേ,
മോഹന്‍ലാല്‍ ചെയ്തിട്ടുള്ള പഴയ സിനിമകള്‍ ഒക്കെ വിട്ടോ.അതോ ഈ പോസ്റ്റ് പുതിയവ മാത്രമാണോ.
ഏതായാലും പോസ്ടിനു വേണ്ടി നടത്തിയ ശ്രമത്തിനു അഭിനന്ദനങള്‍.
തുടരുക..
കൊള്ളാല്ലോ വീഡിയോണ്..:)
ലാലേട്ടന്റെ പുതിയ പ്രൊജക്റ്റുകളെ ഇവിടെ വിശദീകരിച്ചതിന് നന്ദി...
:)
പഴയലാലും പുതിയ ലാലും തമ്മില്‍ ഒരു താരതമ്യത്തിനു സാധ്യത്യില്ലെ?
താങ്കളുടെ തന്നെ പൊസ്റ്റുകള്‍ ഉണ്ടല്ലൊ.
നാടകമേ ഉലകം
Post a Comment