Friday 24 October 2008

ലാലേട്ടന്റെ പുതിയ ചിത്രങ്ങളിലൂടെ



കുരുക്ഷേത്ര തിളക്കമാർന്ന വിജയം

ഞങ്ങൾക്കും പട്ടാളത്തിൽ ചേരണം കുരു ക്ഷേത്ര കണ്ടിറങ്ങുന്ന ഒരോരുത്തരുടെയും മനസ്സിൽ നിറയുന്ന അത്മ സംതൃപ്തി. കീർത്തി ചക്രയ്ക്കു ശേഷം മേജർ രവി ഒരുക്കിയ കുരുക്ഷേത്ര ഒരു പട്ടാളകാരൻ എന്തായിരിക്കണം എന്ന് നമ്മുക്ക് കാട്ടി തരുന്നു.


ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു പൊന്തൂവൽ കൂടി.


മേജർ രവി ഒരഭിമുഖത്തിൽ പറഞ്ഞൂ.


ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പാക്കിസ്ഥാൻ കാരായി ആളെ കിട്ടാൻ വലിയ പാടായിരുന്നു എന്ന്.


ഞങ്ങൾക്ക് ഇന്ത്യകാരായാൽ മതി പാക്കിസ്ഥാൻ കാരുടെ വേഷം ഞങ്ങൾ കെട്ടില്ല എന്നതായിരുന്നു പലരുടെയും പ്രതികരണം. നമ്മുടെ മാതൃരാജ്യം എത്രമാത്രം നമ്മുക്ക് വിലപ്പെട്ടതാണെന്ന് നമ്മുക്ക് കാട്ടി തരുകയാണ് ഇതു പോലുള്ള സദ് ഉദേശപരമായ സിനിമകൾ.




ഇരുപതാ നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഇരുപതാ നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം ഷൂട്ടിങ്ങ് തുടങ്ങുകയാണ്.എസ്.എൻ സ്വാമി തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ സാഗർ ഏലീയാസ് ജാക്കി എന്ന നായകൻ തിരിച്ചെത്തുന്നു.തമിഴ് നടൻ സുമൻ ഈ ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുമ്പ് ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകളിൽ സുരേഷ് ഗോപിയുടെ പ്രതിനായക വേഷമായ ശേഖരൻ കുട്ടി തിരിച്ചു വരുന്നതായി കേട്ടിരുന്നു.എന്നാൽ അതിപ്പോ തെറ്റാണെന്നാണ്
പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

റെഡ് ചില്ലിസ്
ഷാജി കൈലാസ്-ലാൽ കൂട്ടുക്കെട്ട് ഒരുമ്മിക്കുന്ന ചിത്രമാണ് റെഡ് ചില്ലീസ്.നഗരത്തിൽ അടിച്ചു പൊളിച്ചു ജീവിക്കുന്ന ഒൻപതുപെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവ വികാസങ്ങളാണ്
ഈ കഥയിലൂടേ
ഷാജി വരച്ചു കാട്ടുന്നത്.


ആകാശ ഗോപുരം പരാജയം


വലിയ മുതൽ മുടക്കിൽ ലണ്ടൻ പോലുള്ള വലിയ നഗരത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച് ചിത്രമാണ് ആകാശ ഗോപുരം .ശ്രിനിവാസൻ, ഗോപി, മനോജ്. കെ .ജയൻ, ശ്വേത മേനോൻ ഗീതു മോഹൻ ദാസ് തുടങ്ങിയ പല പ്രഗ്ഭരുടെയും സാന്ദ്യം ഉണ്ടായിട്ടൂം ബോസോഫീസിൽ ഈ ചിത്രം


വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതെ സമയം ലാൽ വളരെ കുറച്ചു ഷോട്ടുകളീൽ മാത്രം പ്രത്യക്ഷപ്പെടുന്ന മിഴികൾ സാക്ഷി എന്ന ചിത്രം സാമ്പത്തിക വിജയം ആയില്ലെങ്കിൽ കൂടിയും


നല്ലൊരു സന്ദേശമാണ് നൽകിയത്.





3 comments:

രഘുനാഥന്‍ said...

പ്രിയ അനൂപ്

ഈ കുറിപ്പ് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ കുരുക്ഷേത്രയെപ്പറ്റിയാണ്‌. മഹാനടന്‍ മോഹന്‍ലാല്‍ തിളക്കമാര്‍ന്ന അഭിനയം തന്നെയാണ് ഇതില്‍ കാഴ്ച വച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് സംശയമേയില്ല. പക്ഷെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ.

കേണല്‍ മഹാദേവന്‍ ആയി ശ്രീ ലാല്‍ മികവു പുലര്‍ത്തി. അദ്ദേഹത്തിന് എന്റെ സല്യൂട്ട് . എന്നിരുന്നാലും ഒരു പട്ടാളക്കാരന്റെ യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടുന്നതില്‍ മുന്‍ പട്ടാളക്കാരന്‍ കൂടിയായ സംവിധായകന്‍ മേജര്‍ രവിക്ക്‌ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ലാഭം മുന്‍‌നിര്‍ത്തി ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ചു കാണിക്കുക മാത്രമാണ് ഈ ചിത്രത്തില്‍ അദ്ദേഹം ചെയ്തിരിക്കുന്നത്. കാര്‍ഗില്‍ വിജയം വെറുമൊരു കേണല്‍ മഹാദേവന്റെയോ അദ്ദേഹത്തിന്റെ കൂടെയുള്ള പത്തോ ഇരുപതോ പട്ടാളക്കാരുടെയോ മാത്രം ജയമല്ല. അതിന് വേണ്ടി പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിച്ച ഒരുപാടു സൈനികരുണ്ട്. പ്രത്യേകിച്ച് എയര്‍ഫോര്‍സില്‍ ഉള്ളവര്‍. കുറച്ച് വെടിയും പുകയും തോക്കും പീരങ്കിയുമൊക്കെ കാണിച്ചിട്ട് അതാണ്‌ പട്ടാളക്കാരന്റെ ജീവിതം എന്ന മിഥ്യാധാരണ സാധാരണ ജനങ്ങളുടെ മനസ്സില്‍ നിറയ്ക്കുക എന്നതല്ലാതെ പട്ടാളക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെ ശരിയായ രീതിയില്‍ വരച്ചു കാണിക്കാന്‍ മേജര്‍ രവിക്ക്‌ കഴിഞ്ഞിട്ടില്ല എന്ന് ഞാന്‍ പറയുന്നു.

ഈ പടം കണ്ടിട്ട് ദേശസ്നേഹം മൂത്ത് പട്ടാളത്തില്‍ ചേരാന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ ആദ്യത്തെ ആറു മാസത്തെ ട്രെയിനിംഗ് തീരുന്നതിനു മുന്പ് തന്നെ ഒളിച്ചോടും എന്ന് ഞാന്‍ പറഞ്ഞാല്‍ ശ്രീ മജേര്‍ രവിക്ക്‌ നിഷേധിക്കാന്‍ പറ്റുമോ?

വിന്‍സ് said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073752204&articleType=movies&contentId=4669809&BV_ID=@@@

anoopannaa...you will like it.

Patchikutty said...

Me to is a Mohan Lan fan... :-)
Does any one have lalettan's email id or his official site if there is any?
please mail to me
patchikutty@gmail.com