Tuesday 23 February 2010

അഴീക്കോടൻ മാഷ് അങ്ങനെ പറയരുതായിരുന്നു



വളരെ കഷ്ടമായി പോയി ലാലേട്ടനെ കുറിച്ച് അഴിക്കോടൻ മാഷ് നടത്തിയ പരാമർശങ്ങൾ.ടി.വി.ചാനലുകൾ ഫ്ലാഷായി എഴുതി കാട്ടിയ വാർത്ത കണ്ടിട്ട് വളരെ വേദന തോന്നി. അഴിക്കോട് മാഷ് കേരളീയ സമൂഹത്തിൽ വലിയ അംഗീകാരമുള്ള ഒരാളാണ്.ബൌദ്ധികമായും സംസ്കാരികമായും വളരെ ഉയർന്ന ഒരു തട്ടി നിന്ന് പ്രവർത്തിക്കുന്ന ഒരാൾ.അങ്ങനെ ഒരാൾ ലോകമെങ്ങുമുള്ള മലയാളികൾ സേനഹിക്കുന്ന അവരുടെ പ്രിയപ്പെട്ട താരത്തെ കുറിച്ച് ഇത്ര മോശമായി സംസാരിക്കരുതായിരുന്നു.

തിലകൻ പ്രശ്നം സിനിമയ്ക്കുള്ളിലെ പ്രശ്നമാണ്.അത് അവർ തീർത്തു കൊള്ളും.അത് ഒരു വലിയ വിവാദമായി മാറ്റാതെ ഇരിക്കുക.

Sunday 3 January 2010

ഇവിടെ സ്വർഗ്ഗമാണ് ലാലേട്ടന്റെ മികച്ച വിജയം













ഭ്രമരത്തിനുശേഷം ലാലേട്ടനു ലഭിക്കുന്ന ശക്തമായ കഥാപാത്രമാണ് ഇവിടെ സ്വർഗ്ഗമാണ് എന്ന ചിത്രത്തിലെ മാത്യൂസ്.ഉദയനാണ് താരത്തിനു ശേഷം ലാലേട്ടനും റോഷൻ ആൻ ഡ്രൂസും ഒന്നിച്ചപ്പോൾ അത് മലയാളിയ്ക്ക് മറക്കാനാവാത്ത ഒരു ക്രിസ്തുമസ്സ് സമ്മാനമായി.





മലയാളത്തിലെ നീണ്ട താര നിര തന്നെ ഈ ചിത്രത്തിലുണ്ട്.നീണ്ട ഇടവേളയ്ക്കു ശേഷം തിലകനും ലാലും അച്ഛനും മകനുമായി എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.നർമ്മത്തിനും സസ്പെൻസിനും പ്രധാന്യം നല്കി മികച്ച ഒരു കുടുംബകഥ പറയുകയാണ് തിരക്കഥാകൃത്ത് റോഷൻ-ജെയിംസ് ആൽബർട്ട് കൂട്ടുകെട്ട്.ലക്ഷമി റായിയും പ്രിയങ്കയും ലക്ഷമി ഗോപാലസ്വാമിയും നായികന്മാരായുള്ള ഈ ചിത്രം എന്തുകൊണ്ടും വേറിട്ട ഒരു അനുഭവമാണ് നല്കുന്നത്.



മികച്ച നടൻ മോഹൻ ലാൽ

കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ഉജാല-ഏഷ്യനെറ്റ് ഫിലിം ആവാർഡ് മോഹൻ ലാലിന്.ഭ്രമരം,ഇവിടെ സ്വർഗ്ഗമാണ് എന്ന ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ഈ ജനകീയ അവാർഡിന് ലാലിനെ അർഹനാക്കിയത്.



ജനകൻ

മോഹൻ ലാലും സുരേഷ് ഗോപിയും തുല്ല്യപ്രധാന്യമുള്ള രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനകൻ.എൻ.ആർ സജീവ് സംവിധാനം .കല്ല്യാണി ആണ് ഈ ചിത്രത്തിലെ നായിക.
അണിഞ്ഞൊരുങ്ങുന്ന ലാൽ ചിത്രങ്ങൾ
റോഷൻ ആൻഡ്രൂസിന്റെ കാസിനോവ,ലാൽജോസിന്റെ കസിൻസ്,സഞ്ജീവ് ശിവന്റെ യോദ്ധാ൨,ജോഷിയുടെ ക്രിസ്ത്യൻ ബ്രദേഴ്സ്, ഷാജി എൻ.കരുണിന്റെ ഗാഥ,അലക്സാണ്ടർ ഗ്രേറ്റ്,വിശാൽ ഭരദ്വാജിന്റെ സെവൻ,രാജിവ് കുമാറിന്റെ ഒരു നാൾ വരും. എന്നിവയാണ്