Thursday 8 March 2012

രഞ്ജിത്ത്-ലാൽ സിനിമകളിലൂടെ-1


രഞ്ജിത്തിന്റെ തിരക്കഥയിൽ വീണ്ടും ഒരു മോഹൻലാൽ ചിത്രം.അദേഹം തന്നെ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേര് സ്പിരിറ്റ് എന്നാണ്. അദേഹം ലാലിനു നല്കിയ നരസിംഹവും രാവണപ്രഭുവും ദേവാസുരവും ആറാതമ്പൂരാനും ഒന്നുമല്ല ഈ സിനിമ.ലാലേട്ടനു വേണ്ടി രഞ്ജിത്ത് ഒരുക്കുന്ന ഒരു രഞ്ജിത്ത് ടച്ച്.


മലയാള സിനിമയിൽ ലാൽ എന്ന നടന് ഒരു അമാനുഷിക പരിവേഷം കൊടുത്തത് രഞ്ജിത്തിന്റെ പല കഥാപാത്രങ്ങളാണ്. മലയാളികൾ വിണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമകൾ.വീണ്ടും വീണ്ടും പറയാൻ അഗ്രഹിക്കുന്ന ഡയലോഗുകൾ.യുവാക്കളുടെ ഹരമായി ലാലേട്ടനെ ഉടച്ചു വാർത്ത അത്ഭുത കഥാപാത്രങ്ങൾ. രഞ്ജിത്ത് തിരക്കഥയൊരുക്കിയ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ ഇന്നും മലയാളിക്കളുടെ മനസ്സിൽ ഉദിച്ചു നില്ക്കുകയാണ്. എന്താടോ വാര്യാരെ താൻ നന്നാകാത്തെ ലാലേട്ടൻ പറയുന്ന ഒരോ ഡയലോഗുകളും എത്ര ലാഘവത്തോടെയാണ് മലയാള പ്രേക്ഷകർ നെഞ്ചിലേറ്റിയത്.നീലകണ്ഠ്ന് പകരം വയ്ക്കാൻ മറ്റൊരു കഥാപാത്രം പീന്നിട് ഉണ്ടായിട്ടില്ല.ഗുരുവായൂർ കേശവൻ എന്നൊക്കെ പറയുന്നതുപ്പൊലെ രൺജിത്തിന്റെ നീലകണ്ഠ്ൻ അങ്ങനെ തലയുർത്തി നില്ക്കുവാണ്.ആറാം തമ്പൂരാൻ,നരസിംഹം.രാവണപ്രഭു രഞ്ജിത്ത് ലാലേട്ടനായി ഒരുക്കിയ ചിത്രങ്ങൾ ഒരോന്നും വെറും മിശപിരിയൻ സിനിമകൾ ആയിരുന്നില്ല.അഭിനവതമ്പൂരാന്റെ മികവിന്റെ മാറ്റുരച്ച സ്യഷ്ടികളായിരുന്നു.നീ പോ മോനെ ദിനേശാ.ചുമ്മാ,ശംഭോം മഹാദേവാ,സവാരിഗിരിഗിരി ഇങ്ങനെ രഞ്ജിത്ത് ലാലേട്ടനെ കൊണ്ട് പറയിപ്പിച്ച ഡയലോഗുകൾ.ഇന്നും പ്രേക്ഷകന്റെ ഹ്യദയത്തിൽ നിറഞ്ഞൂ നില്ക്കുന്നു.ഒരു നടൻ ഒരു താരമാകുന്നത് കഥാപാത്രങ്ങളുടെ മികവും അഭിനയമികവും ഒത്തുചേരുമ്പോഴാണ്.ലാലേട്ടനു മാത്രം കഴിയുന്ന ഒരത്ഭുതമാണത്.


1989ൽ കമലിന്റെ ഓർക്കാപ്പുറത്ത് എന്നസിനിമയിലൂടെ ലാലിനായി തിരക്കഥയൊരുക്കിയ രൺജിത്ത്


ആ ചിത്രത്തിൽ ആംഗ്ലോ ഇന്ത്യകാരായ ഫ്രെഡിയുടെയും ആയ്യാളുടെ പപ്പ നിക്കോളോസിന്റെയും ജീവിതം വരച്ചുകാട്ടി .നെടുമുടിയാണ് ഈ ചിത്രത്തിൽ ലാലിന്റെ പപ്പയായി വേഷമിട്ടത്.ര മ്യകൃഷ്ണനായിരുന്നു ചിത്രത്തിലെ നായിക. തുടർന്ന് 1990ൽ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ആ ചിത്രത്തിലെ നായകൻ ജയറാം ആയിരുന്നെങ്കിലും ഇടവേളയ്ക്ക് എത്തുന്ന ലാലിന്റെ തമ്പൂരാൻ വേഷം ഏറെ കൈയ്യടി നേടി.അച്ചുവെന്നായിരുന്നു ലാലിന്റെ കഥാപാത്രത്തിന്റെ പേര്.പാർവ്വതി ആയിരുന്നു നായിക.സംവിധാനം കമൽ.


1993ലാണ് ദേവാസുരം റീലിസാകുന്നത്.മലയാളത്തിലെ ഏക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്. വരിക്കാശ്ശേരി മന മംഗലശ്ശേരിയായി ആ കഥാപാത്രം പോലെ ആ മനയും പ്രശ്സ്തമായി.ഏല്ലാം ഒത്തിണങ്ങിയ ഒരു സിനിമയായിരുന്നു ദേവാസുരം.ജീവിതം വരച്ചിട്ട കഥാപാത്രങ്ങൾ. വാര്യരും ഭാനുമതിയുംമുണ്ടയക്കൽ ശേഖരനും അപ്പുമാസ്റ്ററും, പെരിങ്ങോടരുമൊക്കെ മനസ്സിൽ എവിടേയോ ഉള്ളതുപ്പോലെ. ഐ.വി.ശശി സംവിധാനം.


അതേ വർഷം തന്നെ എത്തിയ മറ്റൊരു ചിത്രമാണ് മായാമയൂരം തീയറ്ററിൽ അധികം ശ്രദ്ധിക്കപെടാതെ പോയ എന്നാൽ പിന്നിൽ കുടുംബസദസ്സുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ലാലിന്റെ ഇരട്ട കഥാപാത്രങ്ങൾ ഉള്ള സിനിമ.രഞ്ജിത്തിന്റെ വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടായിരുന്നു ഈ സിനിമ.സിബിമലയിൽ സംവിധാനം.രേവതി,ശോഭന,ശാന്തികൃഷ്ണ.തിലകൻ തുടങ്ങിയ വലിയ താരനിരതന്നെ ഉണ്ടായിരുന്നു ഈ സിനിമയിൽ .


1998ൽ ആറാം തമ്പൂരാൻ എത്തി.തമ്പൂരാൻ എന്ന് ഇമേജ് ലാലിനു കിട്ടിയ സിനിമ.മഞ്ജുവായിരുന്നു നായിക.ജഗനാഥൻ എന്ന കഥാപാത്രം തിയറ്ററുകളെ ഇളക്കി മറച്ചു.ലാലിന്റെ ഒരോ ഡയലോഗും തിയറ്റുകളിൽ ജനം ആർത്തിരമ്പി.നരേന്ദ്ര പ്രസാദിന്റെ കുളപ്പുള്ളി അപ്പനും മഞ്ജുവിന്റെ ഉണ്ണിമായയും കൊച്ചിൻ ഹനീഫയുടെ ഗോവിന്ദൻ കുട്ടിയും സായ്കുമാറിന്റെ നന്ദനുമൊക്കെ തിയറ്ററുകളിൽ വിസ്മയമായി.


1998ൽ സമ്മർ ഇൻ ബതലേഹേം എത്തി.ലാലിന് ഈ ചിത്രത്തിൽ അതിഥിവേഷമായിരുന്നു.സിബിമലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിയും ജയറാമുമായിരുന്നു നായകന്മാർ.മഞ്ജുവിന്റെ അഭിരാമി സ്നേഹിക്കുന്ന നിരഞ്ജൻ എന്ന തൂക്കുകയർ കാത്തുകിടക്കുന്ന കുറ്റവാളിയായിരുന്നു ലാലിന്റെ കഥാപാത്രം.ആ സിനിമയുടെ വിജയത്തിൽ ആ കഥാപാത്രത്തിന്റെ പങ്ക് വളരെ വലുതാണ്.