.ഗ്രാമീണ ജീവിതത്തിന്റെ നിഷ്കളങ്കതയും ലാളിത്യവും തുടിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെയാണു സത്യന് അന്തിക്കാട് ലാലിനു നല്‍കിയത്.വി.കെ എന്നിന്റെ കഥയെ അസ്പദമാക്കി ചെയ്യ്ത അപ്പുണ്ണിയിലെ മേനോന് മാഷെ അവതരിപ്പിചു കൊണ്ടു സത്യനൊപ്പം യാത്ര തുടര്‍ന്ന ലാലിന്റെ മികച ഗ്രാമീണ കഥാപാത്രങ്ങള്‍ ഏറെയും സത്യന് ചിത്രത്തില്‍ നിന്നുള്ളതാണു.സന്മനസുള്ളവര്ക്കുസമാധാനത്തിലെ ഹൗസോണറും ഗാന്ധി നഗറിലെ ഗൂര്‍ഖയും റ്റി. പി ബാലഗോപാലനും വരവേല്‍പ്പിലെ ഗള്‍ഫുക്കാരന്‍ മുരളിയും എന്തിനു നാടോടിക്കറ്റിലെ നമ്മുടെ ദാസനുമൊക്കെ ആ കൂട്ടുക്കെട്ടില്‍ വിരിഞ്ഞ മനോഹരമായ സിനിമക്കളായിരുന്നു.സത്യന്-ശ്രിനി-ലാല്‍ കൂട്ടുക്കെട്ടു നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പിന്ഗാമിയൊഴിചാല് ബാക്കി ലാലിന്റെ ഏല്ലാ കഥാപാത്രത്തിനും സത്യന്റെ ഗ്രാമീണ ജീവിതത്തിന്റെ നിഷകളങ്കത പകര്‍ന്നു കിട്ടിയതായി കാണാം.വലിയ ബാധ്യതക്കളും ചെറിയ വരുമാനവുമായി ജീവിക്കുന്നവനും തൊഴില്‍ തേടി അലയുന്ന ചെറുപ്പക്കാരനും സത്യന്-ലാല്‍ -ശ്രിനി കൂട്ടുക്കെട്ടില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ കാണാമായിരുന്നു.നമ്മുടെ നാട്ടുമ്പുറത്തുക്കാരനായ ഒരു ബാലഗോപാലനെയോ ദാസനെയോ മുരളിയെയോ ഒക്കെ നമ്മള് ലാലിലുടെ കണ്ടു.തനിക്കു ഒരു പെണ്‍ക്കുട്ടിയെ ഇഷടമാണെന്നുള്ള കാര്യം അമ്മയുടെ മുന്നില്‍ പറയാന്‍ ബുദ്ധിമുട്ടുന്ന മേനോന് മാഷുടെ അങ്കലാപ്പും ഒരാളെ അടിക്കാനുള്ള ധൈര്യ്ം പോലുമില്ലാതെ ജിവിതം ഗൂര്‍ഖ വേഷം കെട്ടിഛ നായകനും സത്യന് ലാലിലുടെ വരചു കാട്ടി.പുറമെ ചിരിക്കുകയും ധൈര്യ്ം പ്രകടിപ്പികുകയും ചെയുമ്പോഴും ഉള്ളില്‍ ഭയം കൊണ്ടു നടക്കുന്ന കഥാപാത്രങ്ങളാണു ദാസനും,ഭിസിങ്ങും,ബാലഗോപാലനുമൊക്കെ.എവിടെലും ഒരു ദാസനെയോ വിജയനെയോ പരിചയപ്പെട്ടാല്‍ നമ്മുടെ മനസില്‍ ആദ്യം ഓര്മ വരുക നാടോടി കാറ്റിലെ ലാലിനെയും ശ്രിനിയെയുമായിരിക്കും.നമ്മെ ഏറെ ചിരിപ്പിച ദാസനും വിജയ്നും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ഇന്നും നമ്മുടെയെല്ലാം ഓര്‍മ്മക്കളില്‍ ജിവിക്കുന്നത് ആ കൂട്ടുക്കെട്ടിന്റെ വിജയമാണു.വിജയാ ഞാന്‍ ബികോം ഫാസ്റ്റ് ക്ലാസാണെന്നുള്ള ലാലിന്റെ ഡയലോഗ് ഇപ്പോഴും നമ്മില്‍ ചിരിയുണര്‍ത്തും.നാടൊടിക്കറ്റില് ഗഫൂര്‍ക്കായുടെ വലയില്‍ കുടുങ്ങി ഗള്‍ഫു മോഹവുമായി അറബി കുപ്പായത്തില്‍ മദ്രാസ് നഗരത്തില്‍ ചെന്നിറങ്ങുന്ന ദാസന്റെയും വിജയന്റെയും ജിവിതത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ എത്ര രസകരമായാണു സത്യന് അവതരിപ്പിചത്.
തുടര്‍ചയായി വന്ന പട്ടണപ്രവേശവും നമ്മില്‍ ചിരിയുടേ പുത്തിരി കത്തിചു. N.L ബാലകൃഷണനെ കുറ്റവാളിയാണെന്നു സംശയിച് ദാസന് പിന്-തുടര്‍ന്നു ചെല്ലുന്ന രംഗങ്ങള്‍ എപ്പോഴും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വക നല്കുന്നു.സിദ്ധിക്ക്-ലാലിന്റെ കഥയും ശ്രിനിയുടെ തിരക്കഥയുമായി വന്ന ദാസന്റെയും വിജയന്റെയും കഥ മലയാളത്തിലെ മികച കോമഡി ഫിലിമുക്കളില് ഒന്നാണു.നഗരത്തിലെ സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്ന നാട്ടുമ്പുറത്തുക്കാരന്റെ ജിവിത രീതികള്‍ ഇഷടപ്പെടുന്ന കഥാപാത്രത്തെയാണു കളിയില്‍ അല്പം കാര്യത്തില്‍ ലാല്‍ അവതരിപ്പിചത്.സന്മനസുള്ളവര്ക്കുസമാധാനമാകട്ടെ സ്വന്തം തറവാടിന്റെ ജപ്തി ഒഴിവാക്കാന്ടൗണിളുള്ള വിടു വില്‍ക്കാനും അവിടുത്തെ വാടകക്കാരെ ഒഴിപ്പിക്കാനുമ്മുള്ളലാലിന്റെ രസകരമായ ശ്രമങ്ങളാണു.ഈ ചിത്രത്തില്‍ വാടക്കക്കാരെ ഒഴിപ്പിക്കാന്‍ ലാലിന്റെ കൂട്ടുകാരനും ആ നാട്ടിലെ S.I.യുമായ ശ്രിനി പോലിസു ജിപ്പില്‍ വന്നീറങ്ങുന്ന ഒരു സീനുണ്ട്. ശ്രിനിവാസന്റെ അഭിനയം കണ്ടു ചിരി കടിചു പിടിചു നില്ക്കുന്ന ലാലേട്ടനെ ആ സിനീല്‍ കാണാം.കാര്‍ത്തികയായിരുന്നു ഈ ചിത്രത്തിലെ ലാലേട്ടെന്റെ നായിക. കാര്‍ത്തികയുടെ പിന്നാലെ അവരെ ശല്ല്യം ചെയ്തുകൊണ്ടു നടക്കുന്ന സീനുകളോക്കെ ഏറെ രസകരമാണു.നരനായിങ്ങനെ ജനിഛു ഭൂമിയില്‍ ഈ നരകത്തിന്നെന്നേ കരക്കയറ്റിടേണെ തിരുവൈക്കം വാഴും ശിവശംഭോ എന്നു കാര്‍ത്തികയുടെ വിടിന്റെ ഉമ്മറത്തിരുന്നു അകത്തേക്കു നോക്കി ലാലേട്ടന് പ്രാര്‍ത്ഥിക്കുന്നത് ഒന്നു കാണേണ്ടതു തന്നെ.ഈ ചിത്രത്തില്‍ ലാലേട്ടന് കാലന്‍കുട ഉപയോഗിക്കുന്നത് കണ്ട് ചിത്രം റിലിസായി കുറെ കാലം നമ്മുടെ ക്യാമ്പസുക്കളില്‍ കാലന്‍കുട ഒരു ഫാഷനായി മാറിയിരുന്നു.പവിഴമല്ലി പുത്തുലഞ്ഞ കാര്‍ത്തികയോടുള്ള ശ്രിനിയുടെ പ്രേമവും എത്രയോ ഓട്ടോഗ്രാഫിന്റെ താളുക്കളില് കുറിക്കപ്പെട്ടിരിക്കുന്നു.ഗാന്ധി നഗറിലെ ഗൂര്‍ഖ കോളനി വാസിക്കളുടെ മുന്നില്‍ ധൈര്യ ശാലി ആണെന്നു കാണിക്കാന്‍ കള്ളനെ പിടിചു കാണിക്കുന്ന ഒരു സീനുണ്ട്.ശ്രിനിയുടെ ഐഡിയയാണു കോളനിക്കാരുടെ ഇടയില്‍ മതിപ്പുണ്ടാകണമ്മെങ്കില് കള്ളനെ പിടിക്കണമെന്നു. അതിനു ശ്രിനി തന്നെ കള്ളന്റെ വേഷവും കെട്ടി. പാവത്തിനു നാട്ടുകാരുടെ കയ്യില്‍ നിന്നും കുറെ ഇടിം കിട്ടി.നേപ്പാളിയായ ഗൂര്‍ഖയുടെ ഹിന്ദി പറഛിലാണു ഏറെ രസകരം മേരാ നാം രാം സിംഗ് ഹെ ഹൊ ഹും ലാലേട്ടന് ആ രംഗം അവതരിപ്പിക്കുമ്പോള്‍ എത്രയോ ഭാവങ്ങളാണു ആ മുഖത്ത് മിന്നിമറയുന്നത്.ബാലാഗോപാലനായാലും സന്മനസുള്ളവര്‍ക്കു സമാധാനമായാലും ഗാന്ധി നഗറായാലും ഏല്ലാം സാമ്പത്തിക പരാധീനതക്കളുള്ള കഥാപാത്രങ്ങളായിരുന്നു സത്യന് ലാലിനു നല്കിയ സിനിമക്കളിലെ വേഷങ്ങള്‍ ഏറെയും.
വരവേല്‍പ്പ് ഗള്‍ഫുക്കാരുടെ വേദനയും ദുഖവുമെല്ലാം ഒപ്പിയെടുത്ത സിനിമയാണു.ഒരോ ഗള്‍ഫുക്കാരനും നാടിനെകുറിചു വലിയ സ്വപനങ്ങളുണ്ട് പണംകൊണ്ട് ഏല്ലാവരെയും സേനഹിക്കുമ്പൊഴും നാളെ നാട്ടില്‍ തിരിചെത്തുമ്പോള്‍ അവര്‍ നമ്മെ സേനഹംകൊണ്ട് പൊതിയുമെന്നുള്ള ഒരു പ്രതിക്ഷ.വരവേല്‍പ്പില്‍ ഒരോ ഗള്‍ഫുക്കാരന്റെയും പ്രതിബിംബമായ മുരളിക്കു ലഭിക്കുന്ന സ്വികരണവും അത്തരത്തിലൊന്നാണു.ചേട്ടന്മാരും ചേട്ടത്തിമാരും അയ്യാള് വരുന്ന അവസരത്തില്‍ സേനഹം കൊണ്ടു ആയ്യാളെ വീര്പ്പുമുട്ടിക്കുകയാണൂ.ഗള്‍ഫിലുള്ള തന്റെ ജോലി നഷ്ടപ്പെട്ട കാര്യം പിന്നീടു ആയ്യാള് അവരെ അറിയിക്കുമ്പോള്‍ താന്‍ കണ്ട സ്വപനങ്ങളൊക്കെ വെറുതെ ആയിരുന്നുവെന്നു അയ്യാള്‍ക്കു തോന്നിപൊകുന്നു.കയ്യിലുള്ള കുറചു പൈസകൊണ്ടു മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാതെ നാട്ടില്‍ സ്വന്തമായി ഒരു പ്രസ്ഥാനം തുടങ്ങാന്‍ ആയ്യാള് അഗ്രഹിക്കുകയും അങ്ങനെ ആയ്യാള് ഒരു ബസു വാങ്ങുകയും ചെയ്യുന്നു. തന്റെ ജീവിതത്തിനു ഒരു വെളിഛം തന്നത് ഗള്‍ഫിലെ പണം ആയതുകൊണ്ടു ഗള്‍ഫു മോട്ടെഴസ് എന്നു ആ ബസിനു പേരിടുകയും ചെയ്തു.ബസ് റോഡില്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആയ്യാളുടെ പ്രശനങ്ങളും തുടങ്ങി.അദ്യം ആക്സിഡന്റിന്റെ രൂപത്തില്‍ പിന്നീടു ഗള്ഫുക്കാര മുരാചിയെന്നു വിളിചു ട്രേഡു യുണിയനും എപ്പോഴും ഒരു ശല്ല്യമായി ഒരു വെഹിക്കിള്‍ ഇന്സെപക്ടറും.ജിവിക്കാന്‍ വേണ്ടി അവിടേയും ബസുമുതലാളിയായ ആ പാവത്തിനു കണ്ടടറുടെ വേഷവും കെട്ടേണ്ടി വന്നു.അതിന്റെയിടേലു പിന്നെയും നുറൂ നുറു പ്രശനങ്ങള്‍.ആവസാനം എല്ലാവരും ചേര്‍ന്നു ആ പാവത്തെ ഒരു വഴിക്കാക്കുന്നു.ചിത്രത്തിന്റെ ആവസാനം ഗള്‍ഫിലേക്ക് തന്നെ മടങ്ങിപോകുന്ന മുരളിയെ ഒരു പ്രവാസിക്കും അത്ര പെട്ടെന്നു മറക്കാന്‍ കഴിയുകയില്ല.വാജ്പേയി കേരളത്തില്‍ വന്ന അവസരത്തില്‍ ഈ ചിത്രത്തെ കുറിചു നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധേയമാണു.ഒരു ഗള്‍ഫുക്കാരന്റെ ജിവിത പ്രശ്നങ്ങള്‍ ഇത്രത്തോളം ഭംഗിയായി അവതരിപ്പിഛ ഒരു ചിത്രം വെറെയൊന്നുണ്ടാവില്ല. രേവതിയായിരുന്നു ഇ ചിത്രത്തിലെ നായികഅമേരിക്കയില് വഛു ഷൂട്ടു ചെയത സത്യന്-ലാല്‍ ചിത്രമാണു ലാല്‍ അമേരിക്കയില്‍. മലയാളത്തിന്റെ നിത്യ ഹരിത നായകന് പ്രേം നസീര്‍ ആവസാനമായി അഭിനയിഛ ചിത്രമാണിത്.ഒരു പക്ഷേ ഗ്രാമീണ സിനിമക്കളില്‍ മാത്രം ഒതുങ്ങി നിന്ന സത്യന്-ലാല്‍ കൂട്ടുക്കെട്ട് വിദേശത്തു വചു ഷൂട്ടു ചെയ്യ്ത ഏക സിനിമയും ഇതാകും.ടി.പി ബാലാഗോപാലന്റെ അഭിനയത്തിനാണു ലാലേട്ടനു അദ്യമായി മികഛ നടനുള്ള സംസ്ഥാന ചലചിത്ര ആവാര്‍ഡു ലഭിക്കുന്ന്ത്.എന്നാല്‍ അതിനൊക്കെ എത്രയോ മുമ്പു ലാലേട്ടന് മലയാളത്തിലെ ഒരു മികച നടനായി കഴിഞ്ഞിരുന്നു.സേനഹിച പെണ്‍ക്കുട്ടിയെ അവളുടെ ജിവിത പ്രാരാബ്ദങ്ങള്‍ കണ്ടു അവളുടെ കുടുംബത്തെ സ്വന്തം നിലനില്‍പ്പു മറന്നു സഹായിക്കുന്ന ബാലാഗോപാലന്റെ മനുഷ്യത്വം സമൂഹത്തില്‍ അന്യമായി കൊണ്ടിരിക്കുന്ന സേനഹമില്ലായിമയും സ്വാര്‍തഥയും ഒരു നല്ല മനുഷ്യന്റെ അനുഭവങ്ങളിലൂടെ സത്യന് നമ്മുക്കു കാട്ടി തരുകയാരുന്നു.ശോഭനയായിരുന്നു ഈ ചിത്രത്തില്‍ ലാലേട്ടന്റെ നായിക.അഞ്ചു വര്‍ഷത്തെ ഒരു ഗ്യാപ്പിനു ശേഷമാണു ലാലേട്ടനെ വചു സത്യന് പിന്‍ഗാമി എടുക്കുന്നത്.അതുവരെ കണ്ട സത്യന്റെ നിഷ്കളങ്കനായ ലാലില്‍ നിന്നും ഒരു മോചനമായിരുന്നു അതിലെ പക്വത വന്ന വേഷം.ലാലേട്ടന്റെ സ്വന്തം നിര്‍മ്മാണ കമ്പിനിയായ പ്രണവം നിര്‍മ്മിച ഏക സത്യന് ചിത്രവും ഇതാണു.കനകയായിരുന്നു ചിത്രത്തിലെ നായിക.മഹാഭാരതം സിരീയലില്‍ ദുരോധനന്റെ വേഷം കെട്ടിയ പുനീതായിരുന്നു ഇതിലെ വില്ലന്‍.പിന്നെ 2006 ലെ രസതന്ത്രം വരെ ഒരു വലിയ ഗ്യാപ്പായിരുന്നു.ഒരുകൊലകുറ്റം ചെയ്ത തടവുപുള്ളിക്കു ലഭിക്കുന്നതിനെകാളും കടുത്ത ശിക്ഷയാണു സത്യനും ലാലും അവരുടെ പ്രിയ പ്രേക്ഷകര്‍ക്കു നല്‍കിയത്.നീണ്ട കുറെ വര്‍ഷങ്ങള്‍ അതിനിടയില്‍ എന്തെല്ലാം ഗോസിപുകള്‍ സത്യനും ലാലും വേര്‍പിരിഞ്ഞു.എന്നൊക്കെ.ഒരിക്കല്‍ നാടോടികാറ്റിന്റെ നാലാം ഭാഗവുമായി സത്യനും ശ്രിനിയും ലാലും വരുന്നു എന്നുകേട്ടു. ദാസനും വിജയനും ഇപ്പോ എന്തെടുക്കുന്നു എന്നു ചിന്തിചു തുടങ്ങിയ കാലഘട്ടത്തിലാണൂ അങ്ങനെ ഒരു വാര്‍ത്ത വന്നത്. അതു വായിഛപ്പോള് വളരെ സന്തോഷം തോന്നി.എന്നല്‍ ഏറെ വൈകാതെ അതൊരു നടക്കാത്ത സ്വപനമാണെന്നു മനസിലായി.അതിനിടയില്‍ സത്യന് മറ്റു നായകന്മാരെ വചു വിജയങ്ങള്‍ അവര്ത്തിചു കൊണ്ടിരുന്നു.ലാലേട്ടനാകട്ടെ മലയാള സിനിമയുടെ എക്കാലത്തെയും ഒരേ ഒരു തമ്പുരാന് ആയി കഴിഞ്ഞിരുന്നു.2006 ലെ അവരുടെ ഒത്തു ചേരല്‍ ലാലേട്ടനു വേണ്ടി മാത്രം രൂപം കൊണ്ട ആന്റണിയുടെ ആശിര്‍വാദിനു വേണ്ടിയായിരുന്നു.വര്‍ഷങ്ങള്‍ കാത്തിരുന്നു കിട്ടിയ ചിത്രം വലിയ ബോസോഫീസ് ഹിറ്റായിരുന്നെങ്കിലും സത്യന്-ലാല്‍ പ്രേക്ഷകരുടെ പ്രതിക്ഷക്കൊത്തു രസതന്ത്രം ഉയര്‍ന്നിട്ടുണ്ടോ എന്നത് ഒരു സംശയമാണു.ഭരത് ഗോപി ഒരു മികച നടനാണെങ്കിലും ലാലേട്ടന്റെ അഛന് കഥാപാത്രത്തെ അവതരിപ്പിക്കാന്‍- ഒന്നു കൂടി നല്ലത് നെടുമുടി വ്വേണു ചേട്ടനായിരുന്നില്ലേ.പ്രേമചന്ദ്രന് ആശാരിയായി ലാലേട്ടന് മികച പ്രകടനം കഴ്ചവചെങ്കിലും കഥ പതിയെ ഇഴഞ്ഞു നീങ്ങി പെട്ടെന്നു അവസാനിക്കുന്നതു പോലെ ഒരു തോന്നല്‍.മീരക്കു മാത്രം എന്തൊക്കെയോ ചെയാനുള്ളതുപോലെ തോന്നി.മലയാള സിനിമയുടെ ചിരിക്കു പുതിയ മാനം നല്കിയ ദാസനും വിജയനും ഇപ്പോ എന്തെടൂക്കുന്നു എന്നറിയാന്‍ ഏല്ലാവരും അഗ്രഹിക്കുന്നുണ്ട്.സത്യനും-ശ്രിനിയും-ലാലും വീണ്ടും ഒത്തു ചേരുമെന്നു പ്രതീക്ഷിക്കാം.സത്യന് അന്തികാട്.1അപ്പുണ്ണി-നെടുമുടി,മേനക,ഗോപി(1984)2കളിയില്‍ അല്പം കാര്യം-റഹ്മാന്,ലിസി(1984)3അടുത്തടുത്ത്-മമ്മൂട്ടി(1984)4അധ്യായം ഒന്നു മുതല്‍(1985)5പപ്പന് പ്രിയപ്പെട്ട പപ്പന്-റഹമാന്,തിലകന്,രോഹിണി(1986)6രേവതിക്കൊരു പാവക്കുട്ടി-ഗോപി,രാധ,ലിസി(1986)7ടി പി ബാലഗോപാലന് M.A-ബാലന്.കെ നായര്‍ ശൊഭന(1986)8ഗാന്ധിനഗര്‍ 11nd സ്ട്രീറ്റ്-ശ്രിനിവാസന്,കാര്‍ത്തിക,സീമ,മമ്മൂട്ടി(1986)9സന്മനസുള്ളവര്‍ക്കു സമാധാനം-ശ്രിനിവാസന്,കാര്‍ത്തിക,തിലകന്(1986)10നാടോടി കാറ്റ്-ശ്രിനിവാസന്,ശോഭന,ഇന്നസന്റ്,തിലകന്(1987)11പട്ടണപ്രവേശം-ശ്രിനിവാസന്,അംബിക,കരമന,തിലകന്(1988)12ലാല്‍ ആമേരിക്കയില്‍-പ്രേം നസീര്‍,ശ്രിനിവാസന്(1989)13വരവേല്‍പ്പ്-ശ്രിനിവാസന്,രേവതി,മുരളി-(1989)14പിന്‍ഗാമി-കനക,തിലകന്,ദേവന്(1994)15രസതന്ത്രം-ഗോപി,ഇന്നസന്റ്,മീരാജാസ്മിന്(2006)
7 comments:
അനൂ said
ശ്രി നന്ദി
അനൂsaid
വിന്‍സെ
പപ്പേട്ടന്റെ-തിരിചു വരവാണു തന്മാത്ര ബ്ലെസിയിലൂടെ ആ ഓര്‍മക്കള്‍ വിണ്ടെടുക്കം
ആശംസകള്‍!
പാരഗ്രാഫ് തിരിച്ചെഴുതൂ സുഹൃത്തേ... വായന കുറച്ചു കൂടി എളുപ്പമാകും.
:)
അനൂപെ.... പാരഗ്രഫ് തിരിച്ചെഴുതിയാല്‍ വായിക്കാന്‍ എളുപ്പം ആവും.
പിന്നെ തന്മാത്ര പോലൊരു മനോഹരമായ ഫിലിം ചെയ്ത ബ്ലെസി പളുങ്ക് എന്ന തറ ചെയ്ത് വില കളഞ്ഞു. മമ്മുണ്ണി തനിക്കു ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ആ സിനിമ അസഹനീയമാക്കി തീര്‍ത്തു. ക്രിത്യതയാര്‍ന്ന കാസ്റ്റിങ്ങ് പപ്പേട്ടന്റെ പ്ല്സ് പോയിന്റായിരുന്നു.
സത്യന് - ലാലേട്ടന് ഫിലിംസില്‍ എല്ലാം തന്നെ എനിക്കു ഇഷ്ട്ടമാണു പക്ഷെ രസതന്ത്രം എനിക്ക് ഇഷ്ടപെട്ടില്ല.
Please remove the word verification process for comments.
adutha bloginaayi wait cheyyunnu.
വിന്‍സെ നന്ദി .
അടുത്ത പ്രാവശ്യം കൂടുതല്‍ ശ്രദ്ധിക്കാം
ശ്രി,
തെറ്റുകള്‍ ചുണ്ടി കാട്ടിയതിനു നന്ദി.
കൂടുതല്‍ ശ്രദ്ധിക്കാം
Post a Comment