പത്മരാജന്‍
നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിത്തൊട്ടങ്ങളില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തുപൂവിടുകയും മാതള നാരകങ്ങള്‍ പൂക്കുകയും ചെയ്തോയെന്നു നോക്കാം അവിടെ വചു ഞാന്‍ നിനക്കെന്റെ പ്രേമം തരും.നമ്മൂക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍
.സോളമന്‍ സോഫിയയോടു പറയുന്ന ഈ വാക്കുകള്‍ എറെക്കാലം നമ്മുടെ ക്യാമ്പസുക്കളില്‍ നിറഞ്ഞു നിന്നിരുന്നു. പത്മരാജന്‍നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദേഹത്തിന്റെ ചിത്രത്തിലെ ചില സീനുകള്‍ ഏക്കാലവ്വുംും നമ്മുടെയൊക്കെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്‍.ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ കാപട്യതയുംസമ്മേളിക്കുന്ന ദിമുഖമാണു ജയകൃഷണന്.തന്റെ ജീവിതത്തിലേക്കുയദ്രിചികമായി കടന്നെ ജയക്യഷ്ണന്.
ക്ലാര(സുമലത) അവളുമായി ബന്ധ്പ്പെടുന്ന ജയകൃഷ്ണൺ അവര്‍ രാത്രി മഴ നനഞ്ഞു നടക്കുന്ന ഒരു സീനുണ്ട്.അതുപോലെ മറ്റൊരു സീനില്‍ അവര്‍ ഒരു കുന്നില്‍ മുകളില്‍ പോയിരിക്കുമ്പോള്‍ ദുരെ നിന്നും ഒരു ഭ്രാന്തന്റെ നിലവിളി കേള്‍ക്കുന്നു. അതെന്താണെന്നു ക്ലാര ചോദിക്കുമ്പൊള്‍ ജയകൃഷണന്‍ പറയുന്നുണ്ട് താഴെയേതോ
ഒരു വീട്ടില്‍ വര്‍ഷങ്ങളായി ചങ്ങലക്കിട്ടിരിക്കുന്നഒരു ഭ്രാന്തന്റെ കാലിലെ വ്രണത്തില്‍ ചങ്ങലകൊണ്ടുരയുമ്പോള്‍ വേദന സഹിക്കവയ്യാതെ ആ പാവം നിലവിളിക്കുന്നതാണു.ഇങ്ങനെ രസകരമായ ഒരുപാട് രംഗങ്ങള്‍ തുവാനതുമ്പികളില്‍
കാണാന്‍ സാധിക്കും.
നാട്ടുമ്പുറത്തുകാരനായ ജയകൃഷണനൊപ്പം ടൗണില്‍ വരുന്ന ഋഷി(അശോകന്‍)ജയകൃഷ്ണനു ടൗണില്‍ ഉള്ള കണഷന്‍സ് കണ്ടുഅത്ഭുതപെടുന്നു.ഋഷിയൊടൊപ്പം ബാറിലെത്തുമ്പൊഴും ഋഷിയ്ക്കു നാട്ടിലെ ഒരഭിസാരികയെ പരിചയപെടുത്തികൊടുക്കുമ്പൊഴും ജയകൃഷണന്റെ കഥാപാത്രം ഋഷിയില്‍ മനസിലാക്കാനാവാത്ത ഒരത്ഭുതമാണു സമ്മാനിക്കുന്നത്.ഋഷിയെ അഭിസാരികയ്ക്കു പരിചയപ്പെടുത്തി ചിരിചുകൊണ്ടു പുറത്തിറങ്ങുന്ന അവസരത്തില്‍ പെട്ടെന്നു ചിരി മാഞ്ഞു എതോ ചിന്തയിലേക്കു പോകുന്ന ജയകൃഷണ
ന്റെ ഭാവപകര്‍ചകള്‍.താനാണു ക്ലാരയെ ആദ്യമായി നശിപ്പിഛത് താനാണെന്നറിയുമ്പോൾ വളരെ വികാരാധിതനാകുന്നു. "ക്ലാര ആദ്യമായിട്ടാണോ?' "ഞാനറിഞ്ഞിരുന്നില്ല." "കുട്ടിക്കൊന്നു പറയമായിരുന്നില്ലേ തുടക്കത്തില്‍ എന്നോട്"? "എങ്കില്‍ ആ ആഗ്രഹം ഞാന്‍ വേണ്ടെ
ന്നു വയ്ക്കുമായിരുന്നല്ലോ.""അതു സാരമില്ല കോണ്‍ട്രക്ടറെ"ക്ലാര ജയകൃഷണനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പൊഴും തന്റെ തെറ്റില്‍ പശ്ചാത്തപിക്കുന്ന ജയകൃഷ്ണന്‍ പഴയ നായക സങ്കല്‍പങ്ങളെയെല്ലാം മാറ്റിമറയ്ക്കുന്ന ഒരനുഭവ
മാണു നല്‍കിയത്.ക്ലാര
ആദ്യമായി ജയകൃഷ്ണനെ കണ്ടുമുട്ടുന്ന അവസരത്തില്‍ മഴ പെയ്യുന്നു.ഒരു നീണ്ട ഇടവേളയ്ക്കുശേഷമാണ അവര്‍ വിണ്ടും കണ്ടുമുട്ടുന്നത് അപ്പോഴും
മഴ പെയ്യുന്നുണ്ട്.ക്ലാരയുടെ രണ്ടാം വര
പ്പിക്കാന്‍ ലാലേട്ടനല്ലാതെ മറ്റാര്‍ക്കും കഴിയുകയില്ല.രാധയോട്(പാര്‍വതി) ഇഷ്ടമാണെന്നു പറയാന്‍ കോളേജു ക്യാമ്പസില്‍ ചെല്ലുന്ന ജയകൃഷണനു മുന്നില്‍ രാധ
തന്റെ ഇഷ്ടമില്ലായിമ തുറന്നു പ്രകടിപ്പിക്കുമ്പോള്‍ ആയാളുടെ മുന്നില്‍ വന്നു നിറയുന്ന കുട്ടികളോടു രാധയ്ക്കു മൂലകുരുവിന്റെ അസുഖമുണ്ടായിരുന്നുവെന്നു പറഞ്ഞു കടന്നുപോകുന്ന ജയകൃഷണന്‍.പിന്നീട് രാധ ജയകൃഷണനെ ഇഷ്ടമാണെന്നു
പറയാന്‍ ശ്രമിക്കുമ്പോള്‍ ശ്രിനാഥിന്റെ ക്യാരടര്‍ പറയുന്നുണ്ട്.നിനക്കറിയില്ല ജയകൃഷണനെ ആയ്യാള്‍ ഒരിക്കല്‍ ഒരു കാര്യം വേണ്ടന്നു വഛാല്‍ പിന്നെ ആ വഴിക്കു വരില്ല.പിന്നിട് രാധ ജയകൃഷണനോട് തന്റെ ഇഷടം തുറന്നു പറയാന്‍ ആഗ്രഹിക്കുമ്പോള്‍ ജയകൃഷണന്‍
തന്നെ പറയുന്നുണ്ട് കുട്ടിക്ക് ഇഷ്ടമല്ലെന്നു പറഞ്ഞപ്പോള്‍ ഞനാന്നേ വിട്ടു കളഞ്ഞതാ പിന്നെയെന്തിനാ ?.പക്ഷെ അപ്പോഴേക്കും ക്ലാരയുമായി ജയകൃഷണന്‍ കൂടു
തല്‍ അടുത്തിരുന്നു.താന്‍ കാരണം വഴിപിഴയ്ക്കപ്പെട്ടു പോയ ആ പെണ്‍ക്കുട്ടിക്ക് തണലാകാനുള്ള ജയകൃഷ്ണന്റെ തീരുമാനം ഉറഛതായിരുന്നു.ചി
ത്രത്തിന്റെ അവസാനഘട്ടത്തില്‍ ക്ലാര വരുമെന്നുള്ള അ
റിയിപ്പിനെ തുടര്‍ന്നു കാത്തിരിക്കുന്ന ജയകൃഷണനോടു രാധ പറയുന്നുണ്ട് "ആ കുട്ടി വരത്തില്ല ഒക്കെ ഈ ജയേട്ടന്റെ വെറും തോന്നലാ". "വന്നാല്‍ തന്നെ ജയേട്ടന്‍
വേണ്ടന്നു വഛാല്‍ മതി"."ക്ലാര വരും വരാതിരിക്കില്ല".താന്‍ കാരണം നശിക്കപ്പെട്ടു പോയ ആ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കാനുള്ള ജയകൃഷണന്റെ മനസ് പതമരാജന്‍ എത്ര ഭംഗിയായിട്ടാ
ണ വരചു കാട്ടിയത്."ജയേട്ടനൊപ്പം ഞാനും വരും റെയില്‍വെ സേറ്റ്ഷനില്‍"."എനിക്കും കാണാമ
ല്ലോ ആ കുട്ടിയെ?". രാധയുടെ മനസിനൊപ്പം പ്രേക്ഷകരും
ആഗ്രഹിക്കുന്നുണ്ട് ക്ലാര വരാതിരുന്നെങ്കിലെന്നു.പക്ഷെ ചിത്രത്തിന്റെ ആവസാന രംഗത്ത് ഭര്‍ത്താവിനും കുട്ടിയ്ക്കുമൊപ്പം വന്നിറങ്ങുന്ന ക്ലാര പ്രേക്ഷകനു അമ്പരപ്പും ആഹ്ലാദവുമാണു സമ്മാനിഛത്. നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുക്കളിലെ സോളമന്‍ ആകട്ടെ രണ്ടാനഛന്‍ ക്രുരമായി ബലാല്‍സംഗം ചെയ്യ്ത സോഫിയയെ(ശാരി) തന്റെ ലോറിയില്‍ കയറ്റിയിരുത്തി തന്റെ ജിവിതത്തിലേക്ക് അനയിക്കുമ്പോള്‍ സേനഹിച പെണ്ണി
നെ അവളുടെ നിസ്സാഹായാവസ്ഥയില്‍ കൈവെടിയാതെ അവളെ സ്വന്തം ജിവിതത്തിലേക്ക് കുട്ടികൊണ്ടുപോകാന്‍ കാണിക്കുന്ന മഹത്ത്വമാണു വരഛു കാട്ടിയത്.മലയാളത്തില്‍ ഇത്ര സുന്ദരമായ ഒരു ലൗ സ്റ്റോറി ഇറങ്ങിയിട്ടുണ്ടാവില്ല.സോളമന്റെ നാഷണല്‍ പെര്‍മിറ്റു ലോറിയും.സോളമന്റെയും സോഫിയയുടെയും വിടിന്റെ സെറ്റിങ്ങുക്കളുമൊക്കെ രസകരമാണു. ദേശാടനകിളി കരയാറില്ല എന്ന സിനിമയില്‍ ലാല്‍ അവതരിപ്പിക്കുന്ന കാഥപാത്രം സ്കുളില്‍ നിന്നും ഒളിഛോടുന്ന രണ്ടു പെണ്‍കുട്ടികള്‍ യാദ്രഛികമായി ഒരു റെസ്റ്റോറന്റില്‍ വഛു പരിചയപ്പെടുന്ന ഒരു സുഹ്രുത്തിന്റെ വേഷമാണു.ചെറിയ ഒരു ഒ
രസലില്‍ തുടങ്ങുന്ന അവരുടെ സൗഹ്രദം ഓരാള്‍ ആയ്യാളോടുള്ള ഇഷടമായിട്ടെടുക്കുകയും തന്നെ വിവാഹം കഴിക്കണമെന്നുള്ള ചിന്താഗതിാടെ പെരുമാറുകയും ചെയ്യുന്നു.എന്നാല്‍ ആയ്യാളാകട്ടേ പക്വതയില്ലാത്ത ആ കുട്ടിക്കളെ സ്കുളിലേക്കു തിരിചുപോകാന്‍ പ്രേരിപ്പിക്കുകയാണു.തങ്ങളെ സ്കുളില്‍ നിന്നും പുറത്താക്കിയ ടിഛറുമായി ആയാള്‍ സേനഹത്തിലാണെന്നറിയുമ്പോള്‍ അവരിരുവരും വിഷം കഴിഛ് ആത്മഹത്യ ചെയ്യുകയാണു.മരിചു കിടക്കുമ്പോഴും അവര്‍ കാത്തു സുക്ഷിഛ സുഹ്രുത് ബന്ധത്തിന്റെ ആഴം.തന്റെ സുഹ്രുത്തിനു ഒരു പ്രശനം ഉണ്ടായപ്പോള്‍ അവളെ തനിചയിക്കാതെ മരണത്തില്‍പ്പോലും അവര്‍ ഒന്നിക്കുന്നു.ലാലിനെ സേനഹിക്കുന്ന പെണ്‍ക്കുട്ടിയായി കാര്‍ത്തികയും കൂട്ടുകാരിയായി ശാരിയും ടീഛറായി ഉര്‍വശിയുമാണു അഭിനയിഛത്.തൂവാനതുമ്പികളില്‍ താന്‍ കാരണം നശിക്കപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി കാത്തിരിക്കുന്ന നായകനും.മുന്തിരി തോപ്പുക്കളില്‍ രണ്ടാനഛന്‍ ബലാല്‍സംഗം ചെയ്ത കാമുകിക്കു ജിവിതം കൊടുക്കുന്ന കാമുകനും ദേശാടനക്കിളിക്കളില്‍ വഴിതെറ്റിപോകുന്ന രണ്ടു പെണ്‍കുട്ടികളെ നന്മയുടെ വഴിയിലേക്കു തിരിചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന കഥാപാത്രവും ലാലിന്റെ ശ്രദ്ധേയമായ വേഷങ്ങളില്‍ ചിലതാണു.കരിയില കാറ്റുപോലെയിലെ പോലിസോഫിസറും സീസണിലെ തന്റെ പ്രിയപ്പെട്ടവരെ കൊന്നവരോടുള്ള പ്രതികാരവുമായി ജയിലില്‍ കിടക്കുന്ന നായാകനും പതമരാജന്‍ ലാലിനു നല്‍കിയ വിത്യസ്തതയുള്ള വേഷങ്ങളായിരുന്നു.പതിനെട്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്ത പത്മരാജന്റെ 5 ചിത്രങ്ങളില്‍ മാത്രമാണു ലാലേട്ടന്‍ അഭിനയിഛത്.പത്മരാജന്റെ രചനയില്‍ I.Vശശി സംവിധാനം ചെയ്ത കൈകേകി,കരിമ്പിന്‍ പൂവിനക്കരെ,എന്നിവയും ലാലേട്ടന്റെ അഭിനയ മികവു എടുത്തുകാട്ടി.1991 ജനുവരി 24 നു പതമരാജന്‍ നമ്മെ വിട്ടുപിരിഞ്ഞു.
1കൈകേകി, കരിമ്പിന്‍ പൂവിനക്കരെ തുടങ്ങിയവയില്‍ മമ്മുട്ടിയായിരുന്നു നായാകന്‍
2നമ്മുക്കു പാര്‍ക്കാന്‍മുന്തിരിത്തോപ്പുകള്‍ -ശാരി,വിനീത്,തിലകന്‍(1986)-മമ്മൂട്ടി,റഹ്മാന്‍ കാര്‍ത്തിക(1986)
3ദേശാടനകിളികരയാറില്ല-ജഗതി എന്‍.കെ ആചാരി,ഉര്‍വശി,ശാരി,കാര്‍ത്തിക(1986)
4തുവാനതുമ്പികള്‍-ബാബുനമ്പൂതിരി,അശോകന്‍,സുമലത,പാര്‍വതി(1987)
5സീസണ്‍-അശോകന്‍ രജ്ജിനി ഗാവന്‍(1989
)
1കൈകേകി, കരിമ്പിന്‍ പൂവിനക്കരെ തുടങ്ങിയവയില്‍ മമ്മുട്ടിയായിരുന്നു നായാകന്‍
2നമ്മുക്കു പാര്‍ക്കാന്‍മുന്തിരിത്തോപ്പുകള്‍ -ശാരി,വിനീത്,തിലകന്‍(1986)-മമ്മൂട്ടി,റഹ്മാന്‍ കാര്‍ത്തിക(1986)
3ദേശാടനകിളികരയാറില്ല-ജഗതി എന്‍.കെ ആചാരി,ഉര്‍വശി,ശാരി,കാര്‍ത്തിക(1986)
4തുവാനതുമ്പികള്‍-ബാബുനമ്പൂതിരി,അശോകന്‍,സുമലത,പാര്‍വതി(1987)
5സീസണ്‍-അശോകന്‍ രജ്ജിനി ഗാവന്‍(1989
)
3 comments:
എന്റെ അഭിപ്രായത്തില്‍ ‘നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍‘ എന്ന പടമാണു മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ളതില്‍ വച്ചുള്ള ഏറ്റവും മനോഹരമായ പ്രണയ ചിത്രം. ലാലേട്ടന്‍ ഈ ലോകത്തിലെ ഏറ്റവും മികച്ച നടനും, പ്രണയ കാവ്യം രചിക്കാന്‍ പപ്പേട്ടന്‍ അല്ലാതെ മറ്റൊരു സംവിധായകന്‍ ഈ ലോകത്തില്ലെന്നും തെളിയിച്ച ചിത്രം. എന്നെ വളരെ അധികം സ്വാധീനിച്ച ചിത്രം. പത്മരാജന്‍ എന്ന സംവിധായകനെ മനസ്സു കൊണ്ട് ആരാധിപ്പിക്കാന്‍ സ്വാധീനിപ്പിച ചിത്രം. രണ്ടു മാസം കുടുംബ്ബോള്‍ ഒരിക്കല്‍ എങ്കിലും ഞാന്‍ കാണുന്ന് ചിത്രം. കയ്യില്‍ കൂക്ക ഉണ്ടായിരുന്നെങ്കില്‍ ഈ പടം കണ്ട സമയത്ത് ഞാന്‍ ഒരു റ്റാങ്കര്‍ ലോറി വാങ്ങിപ്പിക്കാന്‍ മോഹിപ്പിച്ച ചിത്രം. പടം കണ്ടു ത്രില്‍ അടിച്ച പഴയ ഒരു സെറ്റപ്പ് ‘എന്നെ കെട്ടാന്‍ ടാങ്കറില്‍ വന്നാല്‍ മതി’യെന്ന് അവളെ കൊണ്ടു പറയിപ്പിച്ച ചിത്രം.
‘പപ്പേട്ട പ്ലീസ് റീ ബോണ്‍’..... പപ്പേട്ടാ ദയവായി ഉയര്‍ത്തെഴുന്നേല്‍ക്കൂ.....
ee kooppiley word verification eduthu kalayedeyy
ഞാന്‍ പോസ്റ്റ് വായിച്ചിട്ടല്ല കമന്റ്സ് പോസ്റ്റ് ചെയ്തത്. റ്റ്യട്ടില്‍ കണ്ടിട്ടാണു കമന്റ് ഇട്ടത്. ..... പിന്നീടാണു പോസ്റ്റ് വായിക്കാന്‍ തുടങ്ങിയത്. ...തുവ്വാന തുംബികള്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ച ഒരു ചിത്രമായിരുന്നു. നമ്മുടെ നാട്ടിലെ സദാചാര തെണ്ടികള്‍ (സോറി..സദാചാരക്കാരെ കുറിച്ച് എന്തെഴുതിയാലും തെണ്ടികള്‍ എന്നു ചേര്‍ക്കുന്നത് ഒരു ശീലം ആയി പോയി. നിങ്ങള്‍ ക്ഷെമിക്കണം എന്നു ഞാന്‍ ഒരിക്കലും പറയത്തില്ല) എതിര്‍ത്ത ചിത്രം. കാലത്തിനൂ മുന്‍പേ സഞ്ചരിക്കുന്ന ഒട്ടു മിക്ക ചിത്രങ്ങളിലും ലാലേട്ടന്‍ ആണു നായക വേഷം കെട്ടി നിറഞ്ഞു ആടിയിട്ടുള്ളത്. മറ്റൊരുദാഹരണം ‘ദശരഥം’.
മലയാളത്തിന്റെ എക്കാലത്തേയും മികച്ച സംവിധായകരില്‍ ഒരാളായ പപ്പേട്ടന്‍ ആദ്യമായി പ്രണാമം.
പോസ്റ്റ് നന്നായി.
പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ കൂടുതല്‍ നന്നായിരിയ്ക്കും.
ആശംസകള്‍!
:)
Post a Comment