അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ
ഇനി കഥനോക്കിയെ അഭിനയിക്കു എന്ന് ലാലേട്ടൻ പറഞ്ഞതിൽ കാര്യമുണ്ട്.സമീപകാലത്ത് ഇറങ്ങിയ പല ചിത്രങ്ങളും ലാൽ എന്ന നടന്റെ അഭിനയമികവിന്റെ ഏഴയലക്കത്തുപ്പോലും എത്തിയില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട് എത്തിയ കാണ്ടഹാർ പോലും മികച്ച ഉദാഹരണം.ലാലേട്ടന്റെ ചിത്രങ്ങളുടെ ഒരോ റീലിസിങ്ങിനും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കികൊണ്ടാണ് പല ചിത്രങ്ങളും പുറത്തു വരുന്നത്. ഒരുനാൾ വരും അലക്സാണ്ടർ ദി ഗ്രേറ്റ് തുടങ്ങിയവ മറ്റു ചില ഉദാഹരണങ്ങൾ.
എന്തായാലും വരുനാളുകൾ ഏറെ പ്രതീക്ഷയുടെതാണെന്ന് ലാലേട്ടന്റെ പുതിയ ചിത്രങ്ങൾ ആരാധകരെ ഓർമ്മിപ്പിക്കുന്നു. റാഫിമെക്കാർട്ടിൻ ഒരുക്കുന്ന ചൈനാ ടൌൺ എന്ന മുഴുനീള കോമഡി ചിത്രം ലാലേട്ടനൊത്ത് ജയറാമും ദീലിപും കാവ്യയും ഒത്തൂചേരുന്നു.
ജോഷിയുടെ ക്രിസ്ത്യൻ ബ്രദേഴ്സാണ് മറ്റൊരു ചിത്രം. വിവാദങ്ങൾ തുടർക്കഥയായി മാറിയ ഈ സിനിമ ഏറെ പ്രതീക്ഷയാണ് നല്കുന്നത്.ലാലേട്ടനൊത്ത് സുരേഷ് ഗോപി,ദീലിപ്,ശരത് കുമാർ,കാവ്യ തുടങ്ങിയവർ അഭിനയിക്കുന്നു.
കാസിനോവ- എന്നും വിജയങ്ങൾ മാത്രം സമ്മാനിച്ച ഒരു റോഷൻ ആൻഡ്രൂസ് ചിത്രം.അണിയറയിലെ ഈ സിനിമ ഏറെ പ്രതീക്ഷയാണ് പകരുന്നത്.
അരകള്ളൻ മൂക്കാൽ കള്ളൻ--മമ്മൂട്ടി ലാലേട്ടനൊത്ത് അഭിനയിക്കുന്ന ഈ സൂപ്പർ സിനിമയുടെ സംവിധാനം ഉദയകൃഷണ-സിബി.കെ.തോമസിന്റെതാണ്.
വീണ്ടും ഒരു സിദ്ദിക്ക് ചിത്രം-അടുത്ത വർഷം സിദ്ദിക്ക് സംവിധാനം ചെയ്യുന്ന സിനിമയിൽ ലാലേട്ടൻ നായകനാകും.വിയ്റ്റനാം കോളനിക്കു ശേഷം വീണ്ടും ഒരു ഒത്തൂ ചേരൽ.
കമൽ സിനിമകളിലെ ലാൽ
1മിഴിനീർപ്പുവുകൾ- ലിസി ഉർവ്വശി,കൊട്ടാരക്കര (കൊട്ടാരക്കരയുടെ ആവസാന ചിത്രം.കമലിന്റെ ആദ്യ സിനിമ, റീലിസിങ്ങ്-1986
2ഉണ്ണികളെ ഒരു കഥ പറയാം -ലാൽ-കാർത്തിക,തിലകൻ (എന്നും കുടുംബസദസ്സുകളിൽ ഏറെ ചർച്ചചെയ്യപ്പെട്ട സിനിമ 1987
3ഓർക്കപ്പുറത്ത്-ലാൽ,നെടുമുടി, രമ്യ കൃഷ്ണൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ.1988
4പെരുവണ്ണാപുരത്തെ വിശേഷങ്ങൾ-ജയറാം പാർവ്വതി ജഗതി തുടങ്ങിയവർ അഭിനയിച്ച സിനിമ.1989
5വിഷ്ണുലോകം-സൈക്കിൾ യജ്ഞകാരൻ ശംഭുവിന്റെ കഥ പറഞ്ഞ സൂപ്പർ ഹിറ്റ് സിനിമ.മികച്ച ഗാനങ്ങൾ-മികച്ച ഫോട്ടോഗ്രാഫി ബാലൻ.കെ നായർ,നെടുമുടി,മുരളി ജഗദീഷ്,ഉർവ്വശി,ശാന്തികൃഷ്ണ തുടങ്ങിയവരുടെ മികച്ച അഭിനയം.1991
6ഉള്ളടക്കം-ഡോകടർ സണ്ണിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർ സിനിമ.ആ വർഷത്തെ ദേശിയ ആവാർഡ് ലാലേട്ടനു കിട്ടിയപ്പോൾ അതിൽ ഈ സിനിമയിലെ അഭിനയവും പരിഗണിച്ചിരുന്നു.അമല,ശോഭന,ജഗതി തുടങ്ങിയവരുടെ പ്രകടനം.1991
7ആയ്യാൾ കഥ എഴുതുകയാണ്.ശ്രിനിവാസന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രം സാഗർ എന്നകഥാപാത്രം ഏറെ ചിരിപ്പിച്ചു.നന്ദിനി,ശ്രിനിവാസൻ തുടങ്ങിയവർ അഭിനയിച്ചു. മികച്ച ഗാനങ്ങൾ ഈ സിനിമയുടെ വലിയ പ്ലസ്പോയിന്റ്.