Tuesday 6 December 2011

ജോഷിയുടെ സിനിമകളിലെ ലാൽ

മലയാള സിനിമയക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പേരാണ് ജോഷിയുടേത്. മോഹൻ ലാലും ജോഷിയും ഒന്നിക്കുന്നുവെന്നു കേൾക്കു
മ്പോൾ തന്നെ പ്രേക്ഷക

ഹൃദയത്തിൽ ആ ചിത്രം ഒരു ആഘോഷമാ
യി മാറ്റാനുള്ള താല്പര്യമാണ് ആദ്യമെ ഉണ്ടാകുക. ജോഷിയും മോഹൻലാലും ഒന്നിച്ചപ്പോഴൊ
ക്കെ വലിയ വലിയ ഹിറ്റു കൾ തന്നെയുണ്ടായി. 1983ൽ റീലിസായ ഭൂകമ്പം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി ജോഷിയുടെ
ചിത്രത്തിൽ അഭിനയിക്കുന്നത്.പ്രിയദർശന്റെ രചനയിൽ പുറത്തു വന്ന ഈ
സിനിമയിലെ നായകൻ പ്രേം നസീർ ആയിരുന്നു.രഘുവെന്ന കഥാപാത്രത്തെ യാ

ണു മോഹൻ ലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.സ്വപ്നയായിരുന്നു ഈ ചിത്രത്തിലെ നായിക
. കല്ലൂർ ഡെന്നീസിന്റെ രചന
യിൽ 1987ൽ പു
റത്തിറങ്ങിയ ജനുവരി

ഒരോർമ്മയാണു ലാലിന്റെ അടുത്ത ജോഷി ചിത്രം ഈ ചിത്രത്തിൽ ലാലേട്ടൻ തന്നെയായിരുന്നു നായകൻ. രാജുവെന്ന ടൂറിസ്റ്റ് ഗൈ
ഡിന്റെ വേഷമായിരുന്നു ലാലിന് ഈ ചിത്രത്തിൽ.ലാലേട്ടൻ ആദ്യമായി നായകനായ ജോഷി ചിത്രവും ഇതായിരുന്നു. പൂകൈത പൂക്കുന്ന പാടങ്ങളിൽ ഔസേപ്പ

ച്ചൻ ഈണമ്മിട്ട് ഷിബു ചക്രവർത്തി യെഴുതിയ ഈ ഗാനം ഏക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണ്. സുരേഷ് ഗോപിയും സോമനും ഒക്കെ അഭിനയിച്ച ഈ സിനിമയിലെ നായിക കാർത്തിക ആയിരുന്നു. 1989റീലിസായ നാടുവാഴികൾ ആയിരുന്നു ജോഷി-ലാൽ കൂട്ടുകെട്ടിൽ പുറത്തു വന്ന അ

ടുത്ത ചിത്രം.ഞാൻ അനന്തന്റെ മകൻ അർജ്ജുൻ റേഡിയോകളിൽ
നിന്നും മുഴുങ്ങി കേട്ട പരസ്യ വാചകം ഇന്നും പലരുടെയും മനസ്സിൽ ഉണ്ട്. അനന്തനെ അവതരിപ്പിച്ചത് മധുവായിരുന്നു.ചേക്കുടൊ ബ്രദേഴ്സിന്റെയും അനന്തന്റെയും പകപോക്കലിന്റെ കഥപറഞ്ഞ സിനിമ തികച്ചൂം നർമ്മവും സസ്പെൻസും നിറഞ്ഞ ത്രില്ലറായിരുന്നു. രൂപിണിയായിരുന്നു
ഈ സിനിമയിൽ ലാലിന്റെ നായിക.തിലകൻ പപ്പു, മുരളി ദേവൻ രാജു വലിയ ഒരു താര നിര തന്നെയുണ്ടായിരുന്നു ഈ സിനിമയിൽ.ശ്യാമിന്റെതായിരുന്നു ഈ ചിത്രത്തിന്റെ സംഗീതം. 1990ൽ പുറത്തിറങ്ങിയ ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച നമ്പർ 20മദ്രാസ് മെയിൽ ആയിരുന്നു അടുത്ത ജോഷി ചിത്രം.മോഹൻ ലാൽ ടോണിയെന്ന ക്രിക്കറ്റ് കമ്പകാരനായ കാഞ്ഞിരപ്പിള്ളീകാരനെ അവതരിപ്പിച്ച സിനിമ മികച്ച ഇനിഷ്യൽ നേടി.സുചിത്ര എന്ന നായികയെ മലയാളസിനിമയ്ക്ക് സമ്മാനിച്ച ചിത്രം കൂടി
ആയിരുന്നു അത്. ജഗദീഷ്,രാജു,അശോകൻ,ഇന്നസന്റ്,സോമൻ ജയഭാരതി തുടങ്ങിയവർ അഭിനയിച്ച സിനിമയിൽ മമ്മൂട്ടി സിനിമ നടൻ മമ്മൂട്ടി ആയിട്ടായി
രുന്നു അഭിനയിച്ചത്.ഡെന്നീസ് ജോസഫിന്റെതായിരുന്നു രചന. സംഗീതം ഔസേപ്പച്ചൻ. പീന്നിട് വർഷങ്ങൾ കഴിഞ്ഞ് 2001ലാണ് വീണ്ടും ഒരു ജോഷി ചിത്രം പുറത്തു വരുന്നത്. പ്രജ ആയിരുന്നു അത്. രൺജി പണിക്കരുടെ രചനയിൽ പുറത്തു വന്ന സിനിമ തകർപ്പൻ ഡയലോഗുകൾ കൊണ്ട് കയ്യടി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വൻ പരാജയത്തിലാണ് അവസാനിച്ചത്.ലാ‍ൽ സക്കിർ ഭായി ആയി അഭിനയിച്ച ഈ സിനിമയിൽ ഐശ്വര്യ ആയിരുന്നു നായിക. കൊച്ചിൻ ഹനീഫ,അനുപം ഖേർ,ബാബു നമ്പൂതിരി,എൻ.എഫ് വർഗ്ഗിസ് തുടങ്ങിയ പ്രഗ്ത്ഭ താരനിരയുണ്ടായിരുന്നു ഈ സിനിമയിൽ.

ടി.എ ഷാഹിദിന്റെ രചനയിൽ 2004ൽ റീലിസായ മാമ്പഴക്കാലം പേരുപോലെ നല്ലൊരു കുടുംബചിത്രമായിരുന്നു. ശോഭന വളരെ നാളുകൾക്കു ശേഷം ലാലിന്റെ നായിക ആയി വന്ന ചിത്രം കൂടി ആയിരുന്നു ഈ സിനിമ. പുരയ്ക്കൽ ചന്ദ്രൻ എന്ന കഥാപാ
ത്രത്തെയാണ് ഈ സിനിമയിൽ അവതരിപ്പിച്ചത്.ലാലിന്റെ അമ്മയായി കവിയൂർ പൊന്നമ്മയും അഭിനയിച്ചു.ബേബി സനുഷയുടെ മകൾ വേഷവും ശ്രദ്ധേയമായി. എം.ജയചന്ദ്രന്റെതായിരുന്നു സംഗീതം. 2005ൽ ശ്രദ്ധേയമായ ഒരു ലാൽ ചിത്രം ജോഷിയിൽ നിന്നുണ്ടായി. നരൻ ആയിരുന്നു ആ സിനിമ.മുള്ളൻ കൊല്ലി വേലായുധൻ ആയി മോഹൻ ലാൽ എന്ന നടൻ ആ സിനിമയിൽ ജീവിക്കുകയായിരുന്നു.ജോഷി ലാലിനായി മാറ്റി വച്ച ഏറ്റവും മികച്ച സിനിമയും ഒരു പക്ഷെ നരൻ ആയിരിക്കും.പച്ചയായ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വിരിഞ്ഞ ഈ സിനി എത്ര കണ്ടാലും മതിവരാത്തതാണ്.മധു,സിദ്ദിക്ക്,ഇന്നസന്റ്,രാജു,ഭീമൻ രഘു,ജഗതി,മാമുക്കോയ,ഭാവന,ദേവയാനി തുടങ്ങിയ വലിയ താര നിര.രഞ്ജൻ പ്രമോദിന്റെ രചനയും ദീപക് ദേവിന്റെ സംഗീതവും മികച്ചു നിന്നു. 2008ൽ പുറത്തിറങ്ങിയ മലയാള സിനിമയിലെ ഏക്കാലത്തെയും സൂപ്പർ ഹിറ്റ് ട്വന്റി ട്വന്റി. ജോഷിയെന്ന സംവിധായകനുമാത്രം ചെയ്യാൻ കഴിയുന്ന മാജിക്കായിരുന്നു.അത്രയേറെ താരങ്ങളെ ഒരുമ്മിച്ച് ഒരു സിനിമയെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയായിരുന്നു.എന്നാൽ അതു സംഭവിച്ചു.മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റ് അതായിരുന്നു ആ സിനിമ.ദിലിപ് അമ്മയ്ക്കായി നിർമ്മിച്ച ആ ബ്രമാണ്ഡ ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷണൻ-സിബി കെ തോമസിന്റെതായിരുന്നു.സുരേഷ് പിറ്റേഴ്സ്-ബേണി ഇഗ്നേഷ്യസിന്റെ സംഗീതം.

.2011ൽ ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സൂപ്പർ ഹിറ്റ് ബ്രമാണ്ഡ ചിത്രവുമായി ജോഷി വീണ്ടും എത്തി.ക്രിസ്റ്റി എന്നകഥാപാത്രത്തെയാണ് ഈ സിനിമയിൽ ലാൽ അവതരിപ്പിച്ചത്. ട്വന്റി ട്വന്റി എന്ന ചിത്രത്തിലും തുടർന്നു വന്ന ഈ ചിത്രത്തിലും ലാലിന്റെ അനിയനായി ദീലിപ് അഭിനയിച്ചു.കാവ്യമാധവൻ കനിഹ ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയ നായികമാരും. സുരേഷ് ഗോപി ശരത് കുമാർ തുടങ്ങിയനായകന്മാരും ലാലിനൊപ്പം ഈ സിനിമയിൽ അണി നിരന്നു.ഉദയകൃഷണൻ-സിബി.കെ.തോമസിന്റെതായിരുന്നു ഈ ചിത്രത്തിന്റെ രചന.ദീപക് ദേവിന്റെതായിരുന്നു സംഗീതം.